വഴുതനയിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൻ്റെ ഉദ്ഘാടനം കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുർഗാദേവീ ക്ഷേത്രാങ്കണത്തിൽ വച്ച് നടന്നു

46

ഇരിങ്ങാലക്കുട: കേരള കാർഷിക സർവ്വകലാശാലയുടേയും ദേശീയ സസ്യ ജനിതക സമ്പത്ത് സംരക്ഷണ ബ്യൂറോയുടേയും സാങ്കേതിക സഹകരണത്തോടെ കേരള കൃഷി വകുപ്പ് കൂടൽ മാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുർഗ്ഗാ ദേവി ക്ഷേത്ര ഭൂമിയിൽ നടത്തിയിരുന്ന വഴുതന കൃഷിയുടെ വിളവെടുപ്പ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ.ബിന്ദു നിർവഹിച്ചു.ആകൃതിയിലും വലുപ്പത്തിലും നിറത്തിലും വ്യത്യസ്തതയാർന്ന പതിനഞ്ചോളം ഇനം വരുന്ന വഴുതനയാണ് ക്ഷേത്ര ഭൂമിയിൽ കൃഷി ചെയ്തിരുന്നത്. വിളവെടുത്ത വഴുതനകൾ ക്ഷേത്രാവശ്യത്തിനായി ഉപയോഗിക്കും.ക്ഷേത്ര പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. എൻ.ബി.പി.ജി.ആർ സയന്റിസ്റ്റ് ഡോ.സുമ, കേരള കാർഷിക സർവ്വകലാശാല അസി.പ്രൊഫസർ ഡോ. സ്മിത ബേബി എന്നിവർ വഴുതനയിലെ ജൈവ വൈവിധ്യത്തെക്കുറിച്ച് സംസാരിച്ചു. മുൻ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ , ഇരിങ്ങാലക്കുട കാർഷിക വികസന കേന്ദ്രത്തിലെ ഫെസിലിറ്റേറ്റർ വി.സി.സുകുമാരൻ , എം.വി. വിനോദ്, അനിത ശശിധരൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കൂടൽമാണിക്യം ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മുരിയാട് കൃഷി ഓഫീസർ ഒ. എം. നികിത സ്വാഗതവും കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഷിജിത്ത് നന്ദിയും പറഞ്ഞു.

Advertisement