ഗാന്ധി ജയന്തിയോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

22

കാറളം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് തിലകൻ പൊയ്യാറ ഉൽഘാടനം ചെയ്ത പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ ലൈജു ആൻ്റണി അനുസ്മരണ സന്ദേശം നൽകി. ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ ഫ്രാൻസിസ് മേച്ചേരി,വർഗീസ് കീറ്റിക്കൽ,പി എസ്സ് മണികണ്ഠൻ,യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീനാഥ് ഇടക്കാട്ടിൽ,മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ വേണു കുട്ടശാംവീട്ടിൽ, വി ഡി സൈമൺ,ബൂത്ത് പ്രസിഡൻ്റുമാരായ ബിജു ആലപ്പാടൻ,ഗിരീഷ് ചുള്ളിപറമ്പിൽ എന്നിവർ പങ്കെടുത്തു.

Advertisement