Monday, June 8, 2026
27.4 C
Irinjālakuda

ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്ങ് സംവിധാനം നടപ്പിലാക്കുന്നു

കാട്ടൂര്‍: ഗ്രാമപഞ്ചായത്തില്‍ ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ്ങ് സംവിധാനം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ക്യുആര്‍ കോഡുകള്‍ സ്ഥാപിക്കുന്നതിന്റേയും ഉപഭോക്തൃ എന്റോള്‍മെന്റ് സംവിധാനത്തിന്റേയും ഉദ്ഘാടനം നടന്നു. ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനായി കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ഹരിതമിത്രം ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഹരിതമിത്രം നടപടികള്‍ ആരംഭിക്കുന്നതിന് പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ ആര്‍ കോഡ് സ്ഥാപിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ഓരോ വിഭാഗത്തിനും വീടുകള്‍, കടകള്‍, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യ ശേഖരണം ഹരിതകര്‍മ്മ സേനയുടെ വിവിധ സേവനങ്ങള്‍, ഉപയോക്ത്യ ഫീസ്, കലണ്ടര്‍ തിരിച്ചുള്ള മാലിന്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം. സേവനങ്ങള്‍ അഭ്യാര്‍ഥിക്കാനും ജീവനക്കാരുടെ സേവനത്തേയും പെരുമാറ്റത്തേയും കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാനും ഈ ആപ്പിലൂടെ കഴിയും. ഫീസ് അടക്കാത്തതോ, മാലിന്യം ശേഖരിക്കാന്‍ ഇടാത്തതോ ആയ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ ഹരിതകര്‍മ്മ സേനയ്ക്കും ഇതിലൂടെ റിപ്പോര്‍ട്ട് ചെയ്യാനാകും. വാര്‍ഡ്തല സേവനങ്ങള്‍ സംസ്ഥാനതലം വരെ നിരീക്ഷിക്കാന്‍ ആപ്പിലൂടെ കഴിയും. പ്ലാസ്റ്റിക് കത്തിക്കുന്നതും മാലിന്യങ്ങള്‍ തള്ളുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇതിലൂടെ പരാതിപ്പെടാം. ക്യൂആര്‍ കോഡിന്റേയും ഉപഭോക്തൃ എന്റോള്‍മെന്റ് സംവിധാനത്തിന്റേയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.സി. സന്ദീപ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എം.എച്ച്. ഷാജിക്, പഞ്ചായത്തംഗങ്ങളായ പി.എസ്. അനീഷ്, ഇ.എല്‍. ജോസ്, രമാഭായി, രഹി ഉണ്ണികൃഷ്ണന്‍, ഇ.ഡി. ധനീഷ്, അസി. സെക്രട്ടറി രാജേഷ് ചന്ദ്രന്‍, കെല്‍ട്രോണ്‍ പ്രതിനിധികള്‍, ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. വി.ഇ.ഒ.മാരായ പ്രജീത പ്രകാശ് സ്വാഗതവും ആതിര ഇ.എസ്. നന്ദിയും പറഞ്ഞു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img