ഇരിങ്ങാലക്കുട സെൻറ് ജോസഫ് കാലിക്കറ്റ് പവർ ലിഫറ്റിങ് ചാമ്പ്യന്മാർ

42
Advertisement

ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻറർ സോൺ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജ് ചാമ്പ്യൻമാരായി. 26 പോയിൻറ് നേടിയാണ് ഓവറോൾ ചാമ്പ്യന്മാരായത്. സെന്റ് മേരിസ് കോളേജ് തൃശൂർ 20 പോയന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട 18 പോയന്റോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി .ഇരിങ്ങാലക്കുട സെൻറ് ജോസഫ് കോളേജിലെ അനീഷ എം നെ ചാമ്പ്യൻഷിപ്പിലെ പവർ വുമൺ ആയി തിരഞ്ഞെടുത്തു.

Advertisement