കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു

46

ഇരിങ്ങാലക്കുട : കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശ്രവണ സഹായി വിതരണം ചെയ്തു.കേള്‍വികുറവുള്ള കൊറ്റനല്ലൂര്‍ സ്വദേശിക്കാണ് ശ്രവണ സഹായി വിതരണം ചെയ്തത്.വേളൂക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ശ്രവണ സഹായി വിതരണം ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്‍സന്‍ കോലങ്കണ്ണി ഉദ്ഘാടനം ചെയ്തു.കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.ക്ലമന്റ് തോട്ടാപ്പിള്ളി അധ്യക്ഷത വഹിച്ചു. അംഗന്‍വാടി അധ്യാപിക ഓമന, ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി പ്രഫ.കെ.ആര്‍.വര്‍ഗ്ഗീസ്,ട്രഷറര്‍ ബിജു കൊടിയന്‍,ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ വര്‍ഗ്ഗീസ് പട്ടത്ത്,എം.കെ ഷാജി എന്നിവര്‍ പങ്കെടുത്തു.

Advertisement