നിയുക്ത ചാലക്കുടി എം. പി ശ്രീ ബെന്നി ബഹനാന്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പിനെ സന്ദര്‍ശിച്ചു.

361
Advertisement

ഇരിങ്ങാലക്കുട : നിയുക്ത എം. പി ബെന്നി ബഹനാന്‍ ഇരിഞ്ഞാലക്കുട രൂപത ബിഷപ്പ് ഹൗസിലെത്തി തിരഞ്ഞെടുപ്പിലെ വിജയത്തിനു ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനോട് നന്ദി രേഖപെടുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്കസനോടൊപ്പമായിരുന്നു അദ്ദേഹം രൂപത കാര്യാലയത്തില്‍ എത്തിയത്. ഡി സി സി സെക്രട്ടറിമാരായ എം. എസ് അനില്‍കുമാര്‍, കെ കെ ശോഭനന്‍, സോണിയ ഗിരി, ബ്ലോക്ക് പ്രസിഡണ്ട് ടി.വി ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു, മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ തുടങ്ങിയവര്‍ അനുഗമിച്ചു.

 

Advertisement