കൂടല്‍മാണിക്യം തെക്കേനടയിലേക്കുള്ള ക്ഷേത്രനടവഴി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു

947
Advertisement

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് തെക്കെ നടയിലേക്ക് എത്താനുള്ള ക്ഷേത്ര ഇടവഴി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ദേവസ്വം ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചതനുസരിച്ചാണ് നടതുറന്നു കൊടുത്തത്. ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ്‌മേനോനാണ് പൊതു ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ തടസ്സങ്ങള്‍ നീക്കി നട തുറന്ന് കൊടുത്തത്. ക്ഷേത്രമതിലിനു നാശം തട്ടാത്ത വിധം ഓട്ടോറിക്ഷ, മോട്ടോര്‍ ബൈക്ക്, സ്‌കൂട്ടര്‍, പോലുള്ള വാഹനങ്ങളിലും കാല്‍നടയായും ഗതാഗതം ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന പൊതുജന ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. ക്ഷേത്രോത്സവം, കര്‍ക്കിടകമാസം തുടങ്ങിയ ഒഴികെയുള്ള ദിവസങ്ങളില്‍ മേല്‍പ്രകാരം യഥേഷ്ടം ഉപയോഗിക്കാന്‍ അനുവദിക്കാനാണ് തീരുമാനം.

Advertisement