ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി ഡിവൈഎഫ്ഐ

51

ഇരിങ്ങാലക്കുട: ഡി വൈ എഫ്ഐ ആക്കപ്പിള്ളിപൊക്കം, പൂന്തോപ്പ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച സ്ക്രാപ്പ് ചലഞ്ച്ലൂടെയും, സ്പോൺസർഷിപ്പിലൂടെയും സമാഹരിച്ച തുക കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ നൽകുകയും,SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. ഡി വൈ എഫ് ഐ മേഖലാ ട്രഷറർ കെ ബി വിജേഷ് അധ്യക്ഷത വഹിച്ച പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം സജീവൻ മാസ്റ്റർ അഭിസംബോധന ചെയ്യ്തു സംസാരിക്കുകയും, സജിത്ത് മുല്ലശ്ശേരി ആശംസകൾ നേരുകയും, ഋത്വിൻ ബാബു സ്വാഗതവും, ആദർശ് അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി.

Advertisement