ടി. എൻ നമ്പൂതിരിയുടെ 43 -ാം ചരമവാർഷികം ജൂലൈ 18ന് ആചരിക്കും

21
Advertisement

ഇരിങ്ങാലക്കുട:സ്വാതന്ത്ര്യസമരസേനാനിയും,സിപിഐ നേതാവും കലാസാംസ്കാരിക നായകനുമായിരുന്ന ടി. എൻ നമ്പൂതിരിയുടെ 43 -ാം ചരമവാർഷികം ജൂലൈ 18ന് ആചരിക്കും. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും ടി.എൻ നമ്പൂതിരി സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനവും അവാർഡ് സമർപ്പണവും സി. അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ നടക്കും. സമ്മേളന ഉദ്ഘാടനവും അവാർഡ് സമർപ്പണവും സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും. സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിക്കും. സ്മാരക സമിതി സെക്രട്ടറി കെ ശ്രീകുമാർ സ്വാഗതവും സിപിഐ മണ്ഡലം സെക്രട്ടറി പി മണി കൃതജ്ഞതയും രേഖപ്പെടുത്തും. ഇ ബാലഗംഗാധരൻ, ടി കെ സുധീഷ്, ടി എം ദേവദാസ്, എൻ കെ ഉദയപ്രകാശ് എന്നിവർ പങ്കെടുക്കും.2021ലെ ടി എൻ സ്മാരക അവാർഡ് നാടക നടിയും നർത്തകിയും നൃത്തഅദ്ധ്യാപികയുമായിരുന്ന കലാമണ്ഡലം ക്ലാര ഏറ്റുവാങ്ങും, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിൽ ലൈവായി ചടങ്ങുകൾ വീക്ഷിക്കാവുന്നതാണ്.

Advertisement