ഇരിങ്ങാലക്കുടയിലെ അടിക്കടിയുള്ള വൈദ്യുതി മുടക്കത്തില്‍ ജനങ്ങളുടെ പ്രതിഷേധം

545

ഇരിങ്ങാലക്കുട-രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മേഖലയില്‍ അടിക്കടിയുണ്ടാകുന്ന വൈദ്യുതി തടസ്സം ജനങ്ങളെ വലയ്ക്കുന്നു.ദിവസവും പല തവണയായി മണിക്കൂറുകളോണമാണ് വൈദ്യുതി തടസ്സപ്പെടുന്നത് .ഇത് കൃഷിയുടെ ജലസേചനം അടക്കമുളളവയ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ് .അറ്റകുറ്റപണികള്‍ക്കായി മുന്‍കൂര്‍ അറിയിപ്പോടെ പകല്‍ മുഴുവനും വൈദ്യുതി തടസ്സപ്പെടുന്നത് കൂടാതെയാണ് ഈ അപ്രഖ്യാപിത വൈദ്യുതി തടസ്സം .കഴിഞ്ഞ ദിവസം നഗരത്തില്‍ മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടത് ഹയര്‍സെക്കണ്ടറി പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ദുരിതത്തിലാക്കി.കടുത്ത ചൂടില്‍ ഫാനുകള്‍ പ്രവര്‍ത്തിക്കാതിരിക്കുന്നത് കുട്ടികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി .ഓണ്‍ ലൈനായി ചെയ്യേണ്ട പ്രവൃത്തികള്‍ വൈകി.സ്‌കൂളുകളില്‍ നിന്ന് കെ എസ് ഇ ബി ഓഫീസില്‍ വിളിച്ചു പറഞ്ഞിട്ടും ഫലമുണ്ടായില്ല.മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലയ്ക്കുന്നത് ടെയ്‌ലറിംഗ് ,ബ്യൂട്ടിപാര്‍ലര്‍ അടക്കമുള്ള ചെറുകിട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട് .മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം കൂടിയായ കെ എസ് ഇ ബിയുടെ നടപടിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മാടായിക്കോണം ഗ്രാമവികസന സമിതിയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കിഴുത്താണി അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം കെ മോഹനന്‍,ആര്‍ പ്രമോദ് ,പി സജീവന്‍ ,കെ മുകുന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു

Advertisement