ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് വാട്ടർ ഫിൽറ്ററുകൾ കെ. എസ് . ടി. എ . ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റിയുടെ ഹെൽപ്പ് ഡെസ്ക്

16

ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലേക്ക് കെ. എസ് . ടി. എ . ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റിയുടെ ഹെൽപ്പ് ഡെസ്ക് നൽകുന്ന വാട്ടർ ഫിൽറ്ററുകൾ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ . ആർ. ബിന്ദു ഏറ്റു വാങ്ങി . കെ. എസ്. ടി. എ. ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റും , ശ്രീ. പി. കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ. യു.പി. സ്കൂൾ യൂണിറ്റും ചേർന്നാണ് രണ്ട് വാട്ടർ ഫിൽറ്ററുകൾ സംഭാവന നൽകിയത്. കെ.എസ്.ടി.എ. പ്രവർത്തകരിൽ നിന്നും സ്വീകരിച്ച വാട്ടർ ഫിൽറ്ററുകൾ ബഹു. മന്ത്രി ആശുപത്രി സൂപ്രണ്ട് ഡോ . മിനി മോൾക്ക് കൈമാറി. ചടങ്ങിൽ കെ.എസ് . ടി. എ ജില്ലാ ജോ . സെക്രട്ടറി വൽസല കുമാരി , ഉപ ജില്ലാ സെക്രട്ടറി മിനി. കെ. വേലായുധൻ , പ്രസിഡന്റ് ടി.ആർ. അനൂപ് , ട്രഷറർ ദീപ ആന്റണി , ബ്രാഞ്ച് സെക്രട്ടറി കുളിർമ ബീവി എന്നിവർ സന്നിഹിതരായിരുന്നു.

Advertisement