Monday, July 6, 2026
29.4 C
Irinjālakuda

എ.കെ.ജി.സി.എ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഓള്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുട ചെറാക്കുളം ടൂറിസ്റ്റ് ഹോം കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. എ.കെ.ജി.സി.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി മനോജ് മേനോന്‍ താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് പ്രസിഡണ്ട് എം.ഡി ജെയ്‌സണ്‍ അധ്യക്ഷത വഹിച്ചു. മുകുന്ദപുരം താലൂക്ക് സെക്രട്ടറി പി.എസ് ജയരാജന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളെ മുതിര്‍ന്ന കരാറുകാരനും താലൂക്ക് ട്രഷററുമായ ഐ.കെ ടോമി ആദരിച്ചു. മുകുന്ദപുരം താലൂക്കിലെ 25വര്‍ഷം പൂര്‍ത്തീകരിച്ച കരാറുകാരെയും, മികച്ച സാമൂഹ്യ പ്രവര്‍ത്തകരും എ.കെ.ജി.സി.എ മുന്‍ മുകുന്ദപുരം താലൂക്ക് ഭാരവാഹികളുമായ ജോണ്‍സണ്‍ കോലങ്കണ്ണി, കെ.സി ഫ്രാന്‍സിസ് എന്നിവരെയും സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി മനോജ് മേനോന്‍ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് പാവു ജോസഫ്,സംസ്ഥാന ഉപദേശക സമിതി അംഗം ഓ.ജി ബാബു, ജില്ലാ കമ്മിറ്റി ജോ.സെക്രട്ടറി കെ.ഡി. ബിജു, യു.എന്‍. രാമചന്ദ്രന്‍, സി.വി. രാജേഷ്, താലൂക്ക് എക്സി.കമ്മിറ്റി അംഗം സി.ഡി ജോണി എന്നിവര്‍ സംസാരിച്ചു. താലൂക്ക്ജോ.സെക്രട്ടറി പി.എസ്.ക്രിസ്തുദാസ് സ്വാഗതവും, താലൂക്ക് വൈസ് പ്രസിഡണ്ട് ഗോപികുമാര്‍ നന്ദിയും പറഞ്ഞു.എ.കെ.ജി.സി.എ മുകുന്ദപുരം താലൂക്ക് ഭാരവാഹികളായി എം.ഡി ജെയ്‌സണ്‍ (പ്രസിഡണ്ട്), ബിജു ടോം(വൈസ് പ്രസിഡണ്ട്),പി.എസ്.ക്രിസ്തുദാസ് (സെക്രട്ടറി), സി.ഡി ജോണി(ജോ.സെക്രട്ടറി), ഐ.കെ ടോമി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img