സീബ്ര വരകള്‍ക്ക് ജീവന്‍ നല്‍കി ദേശീയ പണിമുടക്കില്‍ കര്‍മനിരതരായി എസ്.എന്‍ എല്‍.പി സ്‌കൂള്‍

88
Advertisement

കാട്ടുങ്ങച്ചിറ:ദേശീയ പണിമുടക്കില്‍ സ്‌കൂളിന് മുന്‍വശത്തെ മാഞ്ഞുപോയ സീബ്ര വരകള്‍ക്ക് സ്‌കൂളിലെ പി.ടി.എ പ്രതിനിധികളും കുഞ്ഞുങ്ങളും പുതുജീവന്‍ നല്‍കി. വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളില്‍ സീബ്ര വരകള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കി കൊണ്ടാണ് ദേശീയ പണിമുടക്ക് പോലുള്ള സാഹചര്യത്തെ പൊതു സേവനത്തിനായി വിനിയോഗിക്കാന്‍ കാട്ടുങ്ങച്ചിറ എസ്.എന്‍ എല്‍ .പി സ്‌കൂള്‍ പി.ടി.എ തീരുമാനിച്ചത്. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് വിദ്യ സനില്‍ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിജുന അധ്യാപകരായ രാഖില, ഗോള്‍ഡ എന്നിവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.