പടിയൂർ റെസ്ക്യൂ ടീം പ്രവർത്തനം ആരംഭിച്ചു

103

പടിയൂർ: കോവിഡ് 19 മായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെടുന്നതിന് വേണ്ടി പടിയൂർ റെസ്ക്യൂ ടീം പ്രവർത്തനം ആരംഭിച്ചു. ഇരിങ്ങാലക്കുടയുടെ നിയുക്ത എം എൽ എ പ്രൊഫ : ബിന്ദു ടീച്ചർ ഉൽഘാടനം ചെയ്തു.ഡി വൈ എഫ് ഐ എടതിരിഞ്ഞി മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് ഇത്തരം ഒരു ആശയം രൂപം കൊണ്ടത്. പടിയൂർ പഞ്ചായത്തിലെ യുവാക്കളെ കോവിഡ്19 രക്ഷാദൗത്യത്തിന് വേണ്ടി ഏകോപിപ്പിക്കുക എന്നതാണ് റെസ്ക്യൂ ടീമിന്റെ ലക്ഷ്യം. പടിയൂർ പഞ്ചായത്തിലെ വളണ്ടിയർമാരായ 140 ഓളം യുവതീ – യുവാക്കൾ ആണ് ഈ പരിപാടിക്ക് വേണ്ടി മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്.പടിയൂർ പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നവർക്ക് ആശുപത്രിയിൽ പോകുന്നതിന് വേണ്ടിയും ക്വാറന്റൈനിൽ കഴിയുന്നവർക്ക് മറ്റു സഹായങ്ങൾക്കും ഏത് സമയത്തും പടിയൂർ റെസ്ക്യൂ ടീമുമായി ബന്ധപ്പെടാം.ഫോൺ നമ്പർ : 7736299188 , 7356610166

Advertisement