പെട്രോൾ ഡീസൽ പാചകവാതക വില വർധനക്കെതിരെ ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു

40

ഇരിങ്ങാലക്കുട:പെട്രോൾ ഡീസൽ വർധനയിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട ടൗൺ കണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്തുവണ്ടി തളി സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം കെപിസിസി ഒ ബി സി സംസ്ഥാന സെക്രട്ടറി സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സൂര്യകിരൺ, മുൻസിപ്പൽ കൗൺസിലർ അവിനഷ് ഒ എസ്, അജയ് ബി മേനോൻ, സനൽ കല്ലൂക്കാരൻ, റൈഹാൻ ഷഹീർ, ഗിഫ്‌സൺ ബിജു, മനീഷ് ആർ യു, സിജോ ജോസ്, ഡിക്സൺ സണ്ണി, വിജിത്ത്, ശരത് ദാസ്,ഷിൻസ് വടക്കൻ,ടോം പുളിക്കൻ, മനു വി രാജു, നന്ദു, വില്യംസ്, അഖിൽ, ജോമോൻ,ഡേവിസ്, അനന്തകൃഷ്ണൻ,എബി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement