അതിഥി തൊഴിലാളികൾക്കും, തെരുവിൽ ഒറ്റപ്പെട്ടവർക്കും ഭക്ഷണമെത്തിച്ച് ഡി വൈ എഫ് ഐ

40

മാപ്രാണം: ഡി വൈ എഫ് ഐ മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിച്ച ദിവസം മുതൽ തെരുവിൽ ഒറ്റപ്പെട്ടവർക്കും, അതിഥി തെഴിലാളികൾക്കും ഭക്ഷണവിതരണം ആരംഭിച്ചിരുന്നു. മേഖലയിലെ ഇരുപത്തിയഞ്ചോളം പേർക്കും, അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്തും ഡി വൈ എഫ് ഐ മാപ്രാണം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കുന്നുണ്ട്.ഈ സംരംഭത്തിന്റെ പ്രതീകത്മകമായ ഉദ്‌ഘാടനം ഭക്ഷണം വിതരണം ചെയ്തുകൊണ്ടും, സർജിക്കൽ മാസ്ക്ക് നൽകിയും സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗവും, എഴുത്തുക്കാരനുമായ ആർ എൽ ജീവൻലാൽ നിർവഹിച്ചു.ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് അജിത്ത് കൊല്ലാറ, മേഖലട്രഷറർപി എം നന്ദുലാൽ, നഗരസഭാ കൗൺസിലർ ലേഖഷാജൻ, രോഹിത് രമേശ് എന്നിവർ ഒപ്പമുണ്ടായിരുന്നു.സമൂഹത്തിൽ ഒറ്റപ്പെട്ട് ഭക്ഷണം കിട്ടാത്ത നിലയിൽ ആരെയെങ്കിലും പൊതുജനങ്ങളുടെ ശ്രദ്ധയിൽപെട്ടാൽ 8086166006 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന്ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കെ ഡി യദു മാധ്യമങ്ങൾക്കുള്ള കുറിപ്പിൽ അറിയിച്ചു.

Advertisement