നവദമ്പതികൾ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി

64

മുരിയാട്: തൃശൂർ റൂറൽ പോലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും ചേർപ്പ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയുമായ കെ.പി.രാജുവിൻ്റെയും ശ്യാമിലിയുടേയും വിവാഹദിനത്തിൽ മുരിയാട് വിവാഹ വേദിയിൽ വെച്ച് ഇരിങ്ങാലക്കുട നിയുക്ത എം.എൽ.എ.പ്രൊഫ: ആർ.ബിന്ദു 10,000 (പതിനായിരം ) രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവനയായി സ്വീകരിച്ചു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹ ചടങ്ങിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ലത ചന്ദ്രൻ പങ്കെടുത്തു.

Advertisement