സെന്റ് തോമസ് കത്തീഡ്രൽ ഇരിങ്ങാലക്കുട ഇടവകയുടെ നേതൃത്വത്തിൽ കോവിഡ് ടാസ്ക് ഫോഴ്സ് ടീം രൂപീകരിച്ചു

75
Advertisement

ഇരിങ്ങാലക്കുട: ലോകം മുഴുവൻ കോവിഡ്- 19 മാഹമാരിയുടെ പിടിയിൽ വലയുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് രാജ്യവും, കേരളവും അതീവഗുരുതര സാഹചര്യം ആണ് നേരിടുന്നത് . ഈ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടവകയിൽ കോവിഡ് പോസിറ്റീവ് ആയും ക്വാറന്റൈനായി ഭവനങ്ങളിൽ കഴിയുന്നവർക്ക് വേണ്ട അവശ്യ സഹായങ്ങൾ( മരുന്ന്, ഭക്ഷണം) ഭവനങ്ങളിൽ എത്തിക്കുന്നതിനും, കോവിഡ് ബാധിച് മരിച്ചവരുടെ മരിച്ചടക്കിനും, മറ്റു കോവിഡുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഇടവകയിലെ യുവജനങ്ങളുടെ സഹകരണത്തോടെ ” Cathedral Task Force Team” രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

Advertisement