എസ്.എന്‍.ബി.എസ്. സമാജം വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് കൊടിയേറി

41

ഇരിങ്ങാലക്കുട : തിങ്കളാഴ്ച്ച . ദീപാരാധനയ്ക്ക് ശേഷം ഏഴിനും 7.45നും മദ്ധ്യ പറവൂര്‍ രാകേഷ് തന്ത്രികള്‍ കൊടിയേറ്റ് നടത്തി. സ്വാമി സച്ചിദാനന്ദ സന്നിഹിതനായിരുന്നു. 17 മുതല്‍ 24 വരെ യാണ് ഉത്സവം.തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ അഭിഷേകം, മലര്‍ നിവേദ്യം, പഞ്ചഗവ്യ നവകലാശാഭിഷേകം, വൈകീട്ട് ഭഗവതി സേവ, ദീപാരാധന, ശ്രീഭൂത ബലി എന്നിവ നടക്കും. 22ന് ശനിയാഴ്ച രാവിലെ 11.30ന് പ്രാദേശിക വിഭാഗങ്ങളില്‍ നിന്നുള്ള കാവടി വരവ് നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഒരു സെറ്റില്‍ പത്ത് കാവടികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓരോ സെറ്റിനും സമയം നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. വൈകീട്ട് 6.30ന് ദീപാരാധന, എട്ടിന് ശ്രീഭൂതബലി, തുടര്‍ന്ന് ഭസ്മക്കാവടി എന്നിവ നടക്കും. 23ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കാഴ്ച ശീവേലി പൂരം എഴുന്നള്ളിപ്പ് നടക്കും. രാത്രി എട്ടിന് പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. 24ന് രാവിലെ വിശേഷാല്‍ പൂജ, അഭിഷേകം എന്നിവയ്ക്ക് ശേഷം ഒമ്പതിന് ആറാട്ട് ബലി, 9.30ന് ആറാട്ട്, തുടര്‍ന്ന് കൊടിയിറക്കല്‍, പഞ്ചവിശംതി കലശാഭിഷേകം, മംഗള പൂജ എന്നിവ നടക്കും. സമാജം പ്രസിഡന്റ് എം.കെ. വിശ്വംഭരന്‍ മുക്കുളം, സെക്രട്ടറി രാമാനന്ദന്‍ ചെറാക്കുളം, ട്രഷറര്‍ ഗോപി മണമാടത്തില്‍ എന്നിവര്‍ നേതൃത്വം നൽകി.

Advertisement