ഇരിങ്ങാലക്കുട :വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയില്‍ ആദ്യമായി 2019 സെപ്തംബര്‍ 12-ാതിയ്യതി (തിരുവോണ പിറ്റേന്ന്) അതിമനോഹരമായി സംഘടിപ്പിച്ച പുലിക്കളി ആഘോഷം ഈ വര്‍ഷം വേണ്ടെന്ന് വച്ചു. സര്‍ക്കാരിന്റെ കോവിഡ്-19നോടനുബന്ധിച്ചുളള നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുലിക്കളി ആഘോഷം വിപുലമായി സംഘടിപ്പിക്കുവാന്‍ കഴിയാത്തതിനാലാണ് ഈ വര്‍ഷം പുലിക്കളി ആഘോഷം വേണ്ടെന്ന് വച്ചത്. അടുത്തവര്‍ഷം 2021 ആഗസ്റ്റ് 22 ന് (തിരുവോണപിറ്റേന്ന്) ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ അതിമനോഹരമായി പുലിക്കളി ആഘോഷം സംഘടിപ്പിക്കുമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ഷാജു കണ്ടംകുളത്തി, ലയണ്‍സ് ക്ലബ് 318 ഡി അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി അഡ്വ കെ.ജി അജയ്കുമാര്‍ ,റീജിണല്‍ ചെയര്‍മാന്‍ ബാബു കൂവ്വക്കാടന്‍,സോണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,ക്ലബ് സെക്രട്ടറി സതീശന്‍ നീലങ്കാട്ടില്‍,ട്രഷറര്‍ പോള്‍സന്‍ കല്ലൂക്കാരന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഈ വര്‍ഷത്തെ പുലിക്കളി ആഘോഷം കോവിഡ് 19ന്റെ പശ്ചാതലത്തില്‍ ഉപേക്ഷിച്ചു
Advertisement