രാഷ്ട്രീയ വിരോധത്താൽ ആക്രമണം പ്രതികൾക്ക് തടവും പിഴയും

58

ഇരിങ്ങാലക്കുട: രാഷ്ട്രീയ വിരോധത്താൽ ആക്രമണം നടത്തിയ പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ചു ആയിരംകോൾ തലാപ്പിള്ളി കുഞ്ഞിപ്പെങ്ങൾ മകൻ ഉണ്ണികൃഷ്ണൻ എന്നയാളെ മർദ്ദിച്ച കേസിൽ പ്രതികളായ എടക്കുളം പള്ളത്ത് വീട്ടിൽ മണികണ്ഠൻ മകൻ മനീഷ് (29) എടക്കുളം ഇടത്തട്ടിൽ വീട്ടിൽ ചന്ദ്രൻ മകൻ ചനുൽ ചനു (26 ) എറവ് മങ്ങാട്ട് വീട്ടിൽ വാസു മകൻ വിഷ്ണു (30) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ഇന്ത്യൻ ശിക്ഷാ നിയമം വിവിധ വകുപ്പ് പ്രകാരം ഏഴുവർഷം കഠിനതടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. 31 8 2016 ന് എടക്കുളം കനാൽ പാലത്തിനു സമീപത്തുവച്ച് പ്രതികൾ കമ്പിവടി കൊണ്ടും പട്ടിക വടികൊണ്ടും പരാതിക്കാരനെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കാട്ടൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന മനു വി നായർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് .കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും പത്ത് സാക്ഷികളെ വിസ്തരിക്കുകയും 13 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വക്കേറ്റ് മാരായ ജിഷാ ജോബി, ആൽജോ ബി ആൻറണി, വി എസ് ദിനൽ, അർജുൻ രവി എന്നിവർ ഹാജരായി.

Advertisement