എൻ്റെ കേരളം എൻ്റെ അഭിമാനം ; തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫോട്ടോ പ്രദർശനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കം

135

ഇരിങ്ങാലക്കുട :സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ആസ്പദമാക്കി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദർശനത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി.ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി ഇരിങ്ങാലക്കുടയിൽ നടത്തുന്ന പ്രദർശനമേളയിൽ സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളും വികസനപദ്ധതികളും കോർത്തിണക്കിയ 100 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പ്രാദേശിക വികസന ക്യാമ്പയിനുകൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. ഫെബ്രുവരി 14 വരെ നീണ്ടു നിൽക്കുന്ന പ്രദർശനംകൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി, തൃശൂർ എന്നീ അഞ്ച് പൊതുഇടങ്ങളിലായാണ് നടത്തുന്നത്. ഇതിൽ രണ്ടാമത്തെ പ്രദര്ശനവേദിയാണ് ഇരിങ്ങാലക്കുടയിലേത്. ആദ്യപ്രദർശനം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ 5,6 തീയതികളിലായാണ് സംഘടിപ്പിച്ചത്. അടുത്ത പ്രദർശനം കുന്നംകുളത്ത് 9, 10 തീയതികളിൽ നടക്കും. തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുകുന്ദപുരം താലൂക്ക് തഹസിൽദാർ ഐ ജെ മധുസൂദനൻ സ്വാഗതവും ഇൻഫർമേഷൻ അസിസ്റ്റൻ്റ് പി ശരത് നന്ദിയും പറഞ്ഞു.

Advertisement