കാഴ്‌ചശക്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്ത് മുരിയാട് ഗ്രാമപഞ്ചായത്ത്

37

മുരിയാട്: ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കാഴ്‌ചശക്തിയില്ലാത്ത വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.യു വിജയൻ, മെമ്പർമാരായ തോമസ് തൊകലത്ത്, ജിനി സതീശൻ , സേവിയർ ആളൂക്കാരൻ, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ്.പി , ICDS സൂപ്പർവൈസർ അൻസ അബ്രഹാം എന്നിവർ പങ്കെടുത്തു. കാഴ്ചപരിമിതിയുള്ളവർക്ക് ഉപയോഗിക്കുവാൻ സഹായകരമായ ഭാരം കുറവുള്ളതും വേഗം കൂടിയതും ഉയർന്ന സ്പെസിഫിക്കേഷനുമുള്ള ലാപ്ടോപ്പാണ് വിതരണം ചെയ്തിട്ടുള്ളത്.

Advertisement