റാങ്ക് ജേതാവിനെ എം.എല്‍.എ വീട്ടിലെത്തി അഭിനന്ദിച്ചു

70

ഇരിങ്ങാലക്കുട : തളിയക്കോണം തച്ചപ്പിള്ളി സന്തോഷിന്റെയും ഗീത സന്തോഷിന്റെയും മകള്‍ സംഗീത സന്തോഷിനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിഎസ്ഇ ബോട്ടണിയില്‍ ഏഴാം റാങ്ക് നേടിയത്. നാട്ടിക എസ് എന്‍ കോളേജ് വിദ്യാര്‍ത്ഥിനിയാണ് സംഗീത. എംഎല്‍എ പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ സംഗീതയുടെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദനങ്ങള്‍ അറിയിച്ചു. പൊന്നാട അണിയിക്കുകയും ഫലകം സമ്മാനിക്കുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.ആര്‍.ലേഖയുംസംഗീതക്ക് ഉപഹാരം നല്‍കി. മുപ്പത്തിയേഴാം വാര്‍ഡ് കൗണ്‍സിലര്‍ സി.എം.സാനി ഡി വൈ എഫ് ഐ നേതാക്കളായ കെ.ഡി.യധു കെ.വി.അജിത്ത്കുമാര്‍ പി.എം. നന്ദുലാല്‍ എന്നിവരും സംഗീത സതീഷിന് ആശംസകളറിയിക്കാന്‍ എത്തിയിരുന്നു

Advertisement