കരുമാത്ര ഗവ. യൂ പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു

300
Advertisement

കരൂപ്പടന്ന :ചാലക്കുടി എം പി ഇന്നസെന്റിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു അനുവദിച്ചു 2 ലക്ഷം രൂപ കൊണ്ട് പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് ക്ലാസ്സ് എം പി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക മെര്‍ലിന്‍ ജോസഫ് സ്വാഗതം പറഞ്ഞു. കാതറിന്‍ പോള്‍ (ജില്ലാപഞ്ചായത്ത് മെമ്പര്‍), പ്രസീത ഇ എസ് (ബി.പി.ഒ .വെള്ളാങ്ങല്ലൂര്‍ ബിആര്‍സി), നിഷ ഷാജി (വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), സീമന്തിനി സുന്ദരന്‍ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍), നസീമ നാസര്‍, ഷറഫുദ്ദീന്‍ ടികെ, ഓമന ടിവി, രജനി കെ ബി എന്നിവര്‍ സംസാരിച്ചു.

 

Advertisement