പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ -വിതരണം ചെയ്തു

84

ഇരിങ്ങാലക്കുട : പോളിയോ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായുള്ള പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ നഗരസഭ തല ഉദ്ഘാടനം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടന്നു.കരുവന്നൂര്‍ സ്വദേശി രാഹുല്‍ അശോകന്റെയും ലക്ഷ്മിയുടെയും മകള്‍ ജാന്‍വിയ്ക്ക് ആദ്യ ഡോസ് മരുന്ന് നല്‍കി കൊണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണീയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.ടി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അംബിക പള്ളിപുറത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ എന്നിവർ സംസാരിച്ചു. നഗരസഭ ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി , ഹെൽത്ത് ഇൻസ്പെക്ടർ കെ.ജി. അനിൽ , ജനറൽ ആശുപത്രി പബ്ലിക്ക് ഹെൽത്ത് നഴ്സ് റോസിലി .കെ.എ. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് .സി., ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ഷൈലജ. കെ.പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നഗരസഭാ പ്രദേശത്ത് ബസ്റ്റാൻഡ് ഉൾപ്പടെ 19 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ഉദ്ഘാടന കർമ്മം മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി നിർവ്വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് അദ്ധ്യക്ഷം വഹിച്ച യോഗത്തിന് വാർഡ് കൗൺസിലർ സജ്ജയ് എം.എസ്., മെഡിക്കൽ ഓഫീസർ ഡോ. ബിനു. കെ.ബി. എന്നിവർ ആശംസകളർപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.സി. അനിത, പി.എച്ച് എൻ സൂപ്പർവൈസർ ബീന. വി.എസ്. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊറത്തിശ്ശേരി മേഖലയിൽ 17 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ബൂത്തുകളിലെ പ്രവർത്തനങ്ങൾക്ക് കൗൺസിലർമാർ , ജെ.എച്ച്.ഐ. മാർ, ജെ.പി. എച്ച് എൻമാർ , ആശാവർക്കർമാർ, അംഗനവാടി പ്രവർത്തകർ , ആരോഗ്യ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

Advertisement