എ ഐ വൈ എഫ് രക്തസാക്ഷ്യം ഗാന്ധി സ്മൃതി നടത്തി

47

ഇരിങ്ങാലക്കുട: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യം ഉയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി രക്തസാക്ഷ്യം ഗാന്ധി സ്മൃതി നടത്തി.കിസാൻ സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ ഉദ്ഘാടനം ചെയ്തു.ഇന്ത്യയെ ഊട്ടുന്ന കർഷകരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കർഷകമാരണ നിയമങ്ങൾ പിൻവലിക്കുംവരെ സമരം ചെയ്യുന്ന കർഷകരോടൊപ്പം സമരാവസാനം വരെ ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾ നിലക്കൊളുമെന്നും, യുവജനസംഘടനയും കമ്മ്യുണിസ്റ്റ് പാർട്ടിയും അതിന്റെ മുൻനിരയിൽ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി.വി വിബിൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന കമ്മിറ്റിഅംഗം കെ.ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി.മണി, മണ്ഡലം അസി.സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിഅംഗം കെ.സി ബിജു, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിഅംഗം വിഷ്ണു ശങ്കർ, എഐഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ പി.എസ് എന്നിവർ സംസാരിച്ചു.

Advertisement