ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പാള്‍ ആയിരുന്ന കഥകളി ആചാര്യന്‍ കലാമണ്ഡലം കുട്ടന്‍ ആശാന്‍ (83) അന്തരിച്ചു

57

ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പാള്‍ ആയിരുന്ന കഥകളി ആചാര്യന്‍ കലാമണ്ഡലം കുട്ടന്‍ ആശാന്‍ (83) അന്തരിച്ചു. സംസ്‌കാരം വെള്ളിയാച്ച ഉച്ചക്ക് വീട്ടുവളപ്പില്‍.ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനു വലിയവിളക്കിന് ശ്രീരാമ പട്ടാഭിഷേകം കഥകളിക്ക് 40 വര്‍ഷത്തിലേറെയായി കലാമണ്ഡലം കുട്ടനാശാന്‍ വിഭീഷണന്റെ വേഷം കെട്ടുന്നു. കഥകളിയില്‍ പച്ച, കത്തി ഇനങ്ങളില്‍, പല വേഷങ്ങളില്‍ പ്രഗത്ഭനായിരുന്നു കുട്ടനാശാന്‍. രാവണന്‍, ദുര്യോധനന്‍, രുഗ്മാഗതന്‍, കിരാതത്തിലെ കാട്ടാളന്‍, നാരാദന്‍, ബ്രാഹ്‌മണന്‍ തുടങ്ങി അനവധി വേഷങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് കുട്ടനാശാന്‍.1990കളില്‍ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രിന്‍സിപ്പാള്‍ ആയിരുന്നു. കുട്ടനാശാന്റെ കളരി ചിട്ടക്ക് പേര് കേട്ടതായിരുന്നു. കലാ മണ്ഡലം ഗോപിയാശാന്‍, കലാമണ്ഡലം വാസുവാശാന്‍ എന്നിവരോടൊപ്പം കലാമണ്ഡലത്തില്‍ ആണ് പഠിച്ചത്.

Advertisement