കാർഷിക മേഖലയ്ക്കും, ജലസേചനത്തിനും, സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കും ഊന്നൽ നൽകിയുള്ള ബഡ്ജറ്റ്ഇ

29

ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിൽ 2002-2003 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. കാർഷികമേഖലയ്ക്കും ജലസേചനത്തിനും സമ്പൂർണ്ണ കുടിവെള്ളപദ്ധതിക്കും ഊന്നൽ നൽകിയുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി സുകുമാരൻ ബജറ്റ് അവതരിപ്പിച്ചു .ലഭിക്കാവുന്ന ഫണ്ടുകൾ ഉപയോഗിച്ച് എല്ലാ മേഖലകളെയും സ്പർശിക്കുന്ന ബഡ്ജറ്റ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. 177363535 രൂപ വരവും 174000000 രൂപ ചിലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിൽ 3363535 രൂപ നീക്കിയിരിപ്പും കണക്കാക്കുന്നു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി.വിബിൻ,ജയശ്രീലാൽ, ലിജി രതീഷ് വാർഡ് മെമ്പർമാരായ ബിജോയ് കളരിക്കൽ,സുനന്ദ ഉണ്ണികൃഷ്ണൻ മറ്റു മെമ്പർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ഷാജൻ, മറ്റു ഇംപ്ലിമന്റ് ഓഫീസർമാർ എന്നിവർ ബജറ്റ് അവതരണവേളയിൽ പങ്കെടുത്തു.

Advertisement