നാദോപാസന 27-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

327
Advertisement

ഇരിങ്ങാലക്കുട-നാദോപാസന 27-ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.അമ്മന്നൂര്‍ ഗുരുകുലത്തില്‍ വച്ച് നടന്ന ചടങ്ങ് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സി നാരായണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഇ കേശവദാസ് അനുസ്മരണം ജോയിന്റ് സെക്രട്ടറി ശിവദാസ് പള്ളിപ്പാട്ട് നടത്തി.കേരള കലാമണ്ഡലം നിര്‍വ്വാഹകസമിതി അംഗം ഡോ.എന്‍ ആര്‍ ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.നാദോപാസനയുടെ ഒരു പ്രതിമാസപരിപാടിയുടെ തുകയും നാദോപാസന സമാഹരിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.ഭരതനാട്യം നര്‍ത്തകി മീര നങ്ങ്യാര്‍ ആശംസകളര്‍പ്പിച്ചു.നിര്‍വ്വാഹക സമിതി അംഗം സോണിയാ ഗിരി നന്ദിയും ,പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എ എസ് സതീശന്‍ സ്വാഗതവും പറഞ്ഞു.തുടര്‍ന്ന് 2018 ലെ സ്വാതി തിരുന്നാള്‍ നൃത്ത സംഗീതോത്സവത്തിന്റെ പ്രസക്തഭാഗങ്ങളുടെ ദ്യശാവതരണവും കലാമണ്ഡലം ശൈലിയിലുള്ള മോഹിനിയാട്ട നൃത്താവതരണവും നടന്നു.മോഹിനിയാട്ടം ഡോ.കലാമണ്ഡലം രചിത രവിയും ,വായ്പ്പാട്ട് റജു നാരായണന്‍ ,മൃദംഗം വേണു കുറുമശ്ശേരി,വയലിന്‍ വയല രാജേന്ദ്രന്റെയും നേതൃത്വത്തില്‍ അവതരിപ്പിച്ചു

Advertisement