കേരള പുലയർ മഹാസഭ ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റിയോഗം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ ചേർന്നു

62

ഇരിങ്ങാലക്കുട:സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഒരോറ്റ സംഘടന എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ച് വിപുലമായ മെമ്പർഷിപ്പ് കാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു.യൂണിയൻ വൈസ് പ്രസിഡണ്ട് ദേവയാനി അപ്പു അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ഖജാൻജി പി.എ രവി ദീപം തെളിയിച്ച് യോഗം ഉൽഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എസ് റജികുമാർ സംസ്ഥാന കമ്മിറ്റി അംഗം പി എൻ സുരൻ ജില്ലാ സെക്രട്ടറി വിഎസ് ആശുദോഷ് ജില്ലാ ഖജാൻജി മഹിളാ ഫെഡറേഷൻ ജില്ലാ കമ്മിറ്റി അംഗം ഷീജ രാജൻ എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി പി.എൻ. സുരേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പുമായ് യൂണിയൻ പ്രസിഡണ്ട് സംഘടനയുടെ ഔദ്യോഗിക പദവിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന സാഹചര്യത്തിൽ യൂണിയൻ പ്രസിഡണ്ടായി പി കെ. കുട്ടനെ യോഗം ഐ കെ കണ്ണനെ തെരെഞ്ഞെടുത്തു.യോഗത്തിൽ ഐ.സി. ബാബു സ്വാഗതവും, പി. കെ. കുട്ടൻ നന്ദിയും പറഞ്ഞു.

Advertisement