ആരോഗ്യ പ്രവർത്തകർക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു

113
Advertisement

ഇരിങ്ങാലക്കുട:കോവിഡ് 19 വ്യാപന സാധ്യത കണക്കിലെടുത്ത് ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷും സാമൂഹിക വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്ന സംഘടനയായ സ്പ്രെഡിങ്ങ് സ്മൈലും ചേർന്ന് ആരോഗ്യ പ്രവർത്തകർക്ക് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തു.കൊറോണ കാലത്ത് സമൂഹത്തിൽ വ്യാപകമായി നേരിട്ട് ഇടപെടലുകൾ നടത്തി വരുന്ന നഗരസഭയിലെ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കണ്ടിജന്റ് വിഭാഗം ജീവനക്കാർ, അംഗനവാടി ടീച്ചർമാർ, ആഷാ വർക്കേഴ്സ് എന്നിവർക്കാണ് ഫേസ് ഷീൽഡുകൾ വിതരണം ചെയ്തത്.ഫേസ് ഷീൽഡുകൾ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ജോളി ആൻഡ്രൂസ് നഗരസഭ ചെയർപേഴ്സൺ നിമ്മ്യ ഷിജുവിന് കൈമാറി.നഗരസഭ സെക്രട്ടറി അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ ബേബി, കൗൺസിലർമാരായ സോണിയ ഗിരി, കുര്യൻ ജോസഫ്,തവനിഷ് കോർഡിനേറ്റർ മുവീഷ് മുരളി,സ്പ്രെഡിങ്ങ് സ്മൈൽ ഭാരവാഹികളായ Dr. ജോം നെല്ലിശ്ശേരി, ഉണ്ണികൃഷ്ണൻ, ജെനിൽ, സോമൻ, ഫിറോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement