മുസ്ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധം

178

ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നഗരസഭയിൽ മുസ്ലിം സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതില്‍ ഇരിങ്ങാലക്കുട മുസ്ലീം ജമാത്ത് കമ്മിറ്റി പ്രതിഷേധിച്ചു. എല്‍.ഡി.എഫ്. രണ്ട് സമുദായംഗങ്ങളെ പരിഗണിച്ചപ്പോള്‍ യു.ഡി.എഫ്. പേരിന് ഒരാളെ മാത്രമാണ് പരിഗണിച്ചത്. സമുദായത്തോടുള്ള ഈ അവഗണന അനുവദിക്കാനാകില്ലെന്നും സമുദായത്തെ പരിഗണിക്കാത്തവര്‍ക്ക് സമുദായത്തിന്റെ വോട്ടുവേണ്ടെന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കണമെന്നും പ്രസിഡന്റ് സൈറാജുദ്ദിന്‍ ആവശ്യപ്പെട്ടു.

Advertisement