കാട്ടൂര്‍ പഞ്ചായത്ത് സമ്പൂര്‍ണ്ണ സ്ട്രീറ്റ് ലൈറ്റ് ഗ്രാമമെന്ന നേട്ടത്തിലേക്ക്’

587

കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ സ്ട്രീറ്റ് ലൈറ്റ് ഗ്രാമമായി മാറുന്നു. കുറച്ചു നാളുകളായി ചില സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി കിടന്നിരുന്ന സ്ട്രീറ്റ് ലൈറ്റ് അറ്റകുറ്റപ്പണികള്‍ വാര്‍ഡുകളില്‍ തുടങ്ങി. ഹൈ-മാക്‌സ് ലൈറ്റ് അടക്കമുള്ള എല്ലാ സ്ട്രീറ്റ് ലൈറ്റുകളും ബക്രീദ്, ഓണത്തിന് മുന്‍പായി തീര്‍ക്കുന്നതായിരിക്കുമെന്നും പഞ്ചായത്ത് മുഴുവനായും സ്ട്രീറ്റ് ലൈറ്റ് ലൈന്‍ വലിക്കുന്നതിനും, അപകടകരമായി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മറ്റുന്നതിനുമായി, 2016 -17 വര്‍ഷത്തെ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍നിന്നും 14 ലക്ഷം രൂപ ഇതിനോടകം കെ. എസ്. ഇ. ബിക്കു കൈമാറിയതായും നാളിതുവരെ ലൈന്‍ കമ്പി കിട്ടുന്നതിലുള്ള ദൗര്‍ലഭ്യ മൂലം പണികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാതിരുന്നതെന്നും.ഇപ്പോള്‍ പഞ്ചായത്ത് അധികൃതരുടെ ഇടപെടല്‍ മൂലം 250 ഓളം പുതിയ എല്‍. ഈ. ഡി. സ്ട്രീറ്റ് ലൈറ്റുകള്‍ വാര്‍ഡുകളില്‍ സ്ഥാപിച്ചുകഴിഞ്ഞതായും.ഘട്ടം ഘട്ടമായി കാട്ടൂര്‍ സമ്പൂര്‍ണ്ണ സ്ട്രീറ്റ് ലൈറ്റ് ഗ്രാമം എന്ന നേട്ടം കൈവരിക്കുമെന്നു കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ അറിയിച്ചു.

Advertisement