പിണ്ടിയില്‍ വമ്പന്‍ മാര്‍ക്കറ്റിലെ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ ഉയര്‍ത്തിയ പിണ്ടിക്ക്

172

ഇരിങ്ങാലക്കുട: പിണ്ടിപെരുന്നാളിന്റെ ഭാഗമായി കത്തീഡ്രല്‍ സിഎല്‍സി നടത്തിയ പിണ്ടി മത്സരത്തില്‍ 25 അടി 8 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് ഒന്നാം സ്ഥാനം നേടി. 25 അടി 5 ഇഞ്ച് ഉയരത്തില്‍ കൂനന്‍ യേശുദാസ് രണ്ടാം സ്ഥാനവും 24 അടി 9 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് മൂന്നാം സ്ഥാനവും 24 അടി 5 ഇഞ്ച് ഉയരത്തില്‍ സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന്‍ മാര്‍ക്കറ്റ് നാലാം സ്ഥാനവും 23 അടി 9 ഇഞ്ച് ഉയരത്തില്‍ കടങ്ങോട്ട് റോയ് അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കു തിരുനാള്‍ ദിവ്യബലി മധ്യേ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ നല്കും. കെസിവൈഎം സംഘടിപ്പിച്ച പിണ്ടി അലങ്കാര മല്‍സരത്തില്‍ ചാവറ യൂണിറ്റിലെ ചക്കാലക്കല്‍ ജോസഫ് ജോര്‍ജ് ഒന്നാം സ്ഥാനം നേടി. സെന്റ് ഇഗ്‌നേഷ്യസ് യൂണിറ്റിലെ കുണ്ടുപറമ്പില്‍ എബിന്‍ കെ ജാക്‌സണ്‍ രണ്ടാം സ്ഥാനവും സെന്റ് മേരിസ് യൂണിറ്റിലെ റാഫി പൊന്നാരി മൂന്നാം സ്ഥാനവും നേടി.

Advertisement