കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മഹിളാ സംഘം

62

ഇരിങ്ങാലക്കുട :കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ദേശീയ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം സദസ്സ് സംഘടിപ്പിച്ചു.സി.പി.ഐ മണ്ഡലം അസി: സെക്രട്ടറി ഉദയപ്രകാശ്. സദസ്സ് ഉദ്ഘാടനം ചെയ്തു. ശോഭന മനോജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സിൽ മഹിളാസംഘം മണ്ഡലം സെക്രട്ടറി അനിത രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു.കിസ്സാൻ സഭ മണ്ഡലം സെക്രട്ടറി സ: ഒ.എസ്സ് വേലായുധൻ അഭിവാദ്യം ചെയ്തു സംസാരിച്ചു . സുധ ദീലിപ് നന്ദി പറഞ്ഞു. വി കെ സരിത. അൽഫോൻസ തോമസ് , ഉചിത സുരേഷ്, അംബിക സുഭാഷ് ,ബിന്ദു പ്രദീപ് ,ലത സഹദേവൻ, ഷെല്ലി വിൽസൺ ,ഷീജ സന്തോഷ് , കനക തിലകരാജ് ,സുധവിശ്വംഭരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement