ഐതിഹാസിക സമരത്തിന് എ.ഐ.ടി.യു.സി യുടെ ഐക്യദാർഢ്യം

44

ഇരിങ്ങാലക്കുട:ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്ക് കർഷകർ നടത്തുന്ന ഐതിഹാസികമായ സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു കൊണ്ട് എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ ഐക്യദാർഢ്യ സമരം നടത്തി.രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ പൊതു മേഖലകൾ വിറ്റഴിക്കുന്നതുപോലെ കാർഷിക മേഖലയേയും കർഷകരേയും വിറ്റഴിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ കാർഷിക ബില്ലുകൾ പാർലമെന്റ് പാസ്സാക്കിയത്.ഇതിനെതിരെ നടക്കുന്ന സമരത്തിൽ മൂന്നു ലക്ഷത്തിൽപ്പരം കർഷകരാണ് പങ്കെടുക്കുന്നത്.ഇരിങ്ങാലക്കുട ആൽത്തറക്കൽ നടന്ന സമരം സ :ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു.മോഹനൻ വലിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.റഷീദ് കാറളം, കെ.എസ് രാധാകൃഷ്ണൻ ,കെ.വി.രാമകൃഷ്ണൻ, സുനിൽ ബാബു, എൻ.കെ.ഉദയപ്രകാശ്, എന്നിവർ സംസാരിച്ചു.ടി.എസ്.ബാലൻ, കോരുക്കുട്ടി മാസ്റ്റർ, ദാസൻ, ഷിനോജ് നടവരമ്പ് എന്നിവർ നേതൃത്വം നൽകി. കെ.കെ.ശിവൻകുട്ടി സ്വാഗതവും കെ.എസ് പ്രസാദ് നന്ദിയും പറഞ്ഞു.

Advertisement