ലോക വെള്ളവടി ദിനം ആചരിച്ചു

370
Advertisement

ഇരിങ്ങാലക്കുട: കാഴ്ച ഇല്ലാത്തവരുടെ സഞ്ചാരത്തെ സഹായിക്കുന്ന വെള്ളവടിയുടെ പ്രാധാന്യം പരിഗണിച്ചാണ് ഈ ദിനം ആചരിച്ച് വരുന്നത്. കെഎഫ്ബി തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഈ വര്‍ഷത്തെ വെള്ളവടി ദിനാചരണം വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ വെച്ച് ആചരിച്ചു. കൊടുങ്ങല്ലൂര്‍ എം.എല്‍.എ. വി.ആര്‍ സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎഫ്ബി സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ തോമസ് വെള്ളവടി സന്ദേശം നല്‍കി. തൃശ്ശൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എം.കെ.സിദ്ധാര്‍ത്ഥന്‍ സ്വാഗതവും എം.മുരളീധരന്‍ നന്ദിയും പറഞ്ഞു.

 

Advertisement