ശ്രീ കൂടല്‍മാണിക്ക്യം ദേവസ്വം വടക്കേക്കര സ്‌കൂള്‍ വളപ്പില്‍ നിന്നും വിളവെടുത്ത കായകുല ഭഗവാന്റെ നടയില്‍ സമര്‍പ്പിച്ചു

301
Advertisement

ഇരിങ്ങാലക്കുട:ശ്രീ കൂടല്‍മാണിക്ക്യം ദേവസ്വം വടക്കേക്കര സ്‌കൂള്‍ വളപ്പില്‍ നിന്നും വിളവെടുത്ത കായകുല ഭഗവാന്റെ നടയില്‍ സമര്‍പ്പിച്ചു .കാലങ്ങളായി ഉത്സവകാലത്തു ആനയെ കെട്ടുവാന്‍ മാത്രമായി ഉപയോഗിച്ചിരുന്ന  സ്ഥലം മറ്റു സമയകളില്‍ കാടു പിടിച്ചു നാട്ടുകാര്‍ക്ക് ശല്യമായി കിടന്നിരുന്നു.എന്നാല്‍ ദേവസ്വത്തിന്റെ വെറുതെ കിടന്നിരുന്ന ഭൂമികളെലാം കൃഷിക്ക് ഉപയോഗിക്കുക ,ദേവസത്തിനുആവശ്യമായ വഴുതന,പഴം,കദളി,നാളികേരം എന്നിവ ഇത്തരം സ്ഥലകളില്‍ വിളവ് ഇറക്കുക എന്ന കമ്മിറ്റിയുടെ തീരുമാനപ്രകാരം കൂടല്‍മാണിക്യം ക്ഷേത്രത്തിനോട് ചേര്‍ന്നു കിടക്കുന്ന പറമ്പുകളിലും മറ്റു ദേവസ്വത്തിന്റെ 11 കീഴേടകളിലും കൃഷി വ്യാപിപ്പിക്കുകയാണ്. മൂന്ന് കൊല്ലത്തിനുള്ളില്‍ ദേവസത്തിനു ആവശ്യമായ നാളികേരവും മറ്റും ഈ ഭൂമിയില്‍ നിന്നും വിളവെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

 

Advertisement