ഇരിങ്ങാലക്കുടയിലെ സൗജന്യ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം സെപ്തംബര്‍ 8 ന്

206
Advertisement

ഇരിങ്ങാലക്കുട : സെന്റ് തോമാസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി സി.എല്‍.സിയുടെ നേതൃത്വത്തില്‍ സൗജന്യ ഡയാലിസിസ് സെന്റര്‍ ആരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം സെപ്തംബര്‍ 8 ന് പരി.കന്യകാമാതാവിന്റെ ജനനതിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍.പോളീകണ്ണൂക്കാടന്‍ വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. വൃക്ക രോഗത്തിനുളള ചികിത്സയും, ഡയാലിസിസു മൂലം തളര്‍ന്നുവരുന്ന നിര്‍ദ്ധയരായ കുടുംബങ്ങളെ സഹായിക്കുന്നതിനായിക്കുന്നതിനായിട്ടാണ് ഈ സംരംഭം ആരംഭിക്കുന്നത്. ഇവിടെ ഡയാലിസിസി സൗജന്യമായിരിക്കും. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട ഡയബറ്റിക് ആശുപത്രിയിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കാന്‍ സാധിക്കുമെന്ന് ഫാ.ആന്റു ആലപ്പാടന്‍, സി.സുമ, ആന്റോ ആലേങ്ങാടന്‍, തോമസ് കോട്ടോളി, ക്ലിന്‍സ്, ജോജു, രാജു കിഴക്കേടത്ത്, ജോസ് തട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.