കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി

58

ഇരിങ്ങാലക്കുട :സെന്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിനോടനുബന്ധിച്ച് ജനുവരി 6-ാം തിയതി വൈകീട്ട് 7.30 ന് ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്‍കി. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണവും, വികാരി ഫാ. ആന്റു ആലപ്പാടന്‍ ആമുഖപ്രഭാഷണവും നടത്തി. 2021 ജനുവരി 9,10,11 തിയതികളിലാണ് കത്തീഡ്രല്‍ ദേവാലയത്തില്‍ ദനഹതിരുനാള്‍ ആചരിക്കുന്നത്.

Advertisement