വേളൂക്കര പൗരാവലിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

55

വേളൂക്കര : പൗരാവലിയുടെ ആഭിമുഖ്യത്തിൽ വിവിധ സാമൂഹിക-സാംസ്കാരിക -സന്നദ്ധ, കലാ-കായിക സംഘടനകളെ ഒരുമിപ്പിച്ചു കൊണ്ട് വേളൂക്കര പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.വഴിയോരങ്ങൾ വൃത്തിയാക്കിയും, ഖര-പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു സംസ്കരിച്ചു. പ്ലാസ്റ്റിക് ഒഴിവാക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വീടുകളിൽ തുണി സഞ്ചികൾ വിതരണം ചെയ്തു. ശ്രമദാനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ധനീഷ് ഉത്ഘാടനം ചെയ്തു, വാർഡ് മെമ്പർമാരായ രഞ്ജിത, സ്വപ്‍ന സെബാസ്റ്റ്യൻ, പരിസ്ഥിതി പ്രവർത്തകരായ ഗ്രാമിക കിട്ടൻ മാസ്റ്റർ, റൈസൺ കൊങ്കോത്ത്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.പൗരാവലി പ്രസിഡന്റ്‌ രെജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ലാലു അയ്യപ്പൻകാവ് സ്വാഗതവും സെബിൾ ജോർജ് നന്ദിയും പറഞ്ഞു.

Advertisement