ഉദയാ റസിഡന്‍സ് അസോസിയേഷന്‍ 13-ാംവാര്‍ഷികമാഘോഷിച്ചു

92

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉദയാ റസിഡന്‍സ് അസോസിയേഷന്റെ 13-ാംവാര്‍ഷികം ഡിസംബര്‍ 29 ഞായറാഴ്ച വൈകിട്ട് റോട്ടറി ക്ലബ് ഹാളില്‍ വച്ച് പ്രസിഡന്റ് പി .വി ബാലകൃഷ്ണന്‍ അധ്യക്ഷതയില്‍ നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അപര്‍ണ ലവകുമാര്‍ മുഖ്യാതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് പോള്‍ കരിമാലിക്കല്‍, സെക്രട്ടറി ആന്റപ്പന്‍ , ട്രഷറര്‍ പി. പി തോമസ്, കൊച്ചപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്. എസ് .എല്‍. സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മെമ്പര്‍മാരുടെ കുട്ടികളെ ആദരിച്ചു. കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികളും ഉണ്ടായിരുന്നു. ഈ പി സഹദേവന്‍ നന്ദി പ്രകടനം നടത്തി.

Advertisement