ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കാൻ ആട്ടോ മാറ്റിക്ക് സംവിധാനം

98

കോറോണക്കാലത്ത് ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കാൻ ആട്ടോ മാറ്റിക്ക് സംവിധാനം വികസിപ്പിച്ച് തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികൾ അവസാന വർഷ പ്രൊജക്റ്റിൻ്റെ ഭാഗമായാണ് ആട്ടോമാറ്റിക് ബൂക്ക് റാക്ക് ഡിറ്റക്ഷൻ സിസ്റ്റം മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥികളായ മാനുവൽ സൈമൺ ,നിതിൻ സൂരജ് ,മുഹമ്മദ് സൽസബീൽ ,സുനീഷ് കെ എസ് എന്നിവർ നിർമ്മിച്ചത് .മെക്കാനിക്കൽ വിഭാഗം അധ്യാപകരായ അനിൽ പോൾ ,ആദർശ് എം എസ് എന്നിവരാണ് പ്രൊജക്റ്റ് ഗൈഡ് ചെയ്തത്.ആർ എഫ് ഐ ഡി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിക്കുന്നത് .പുസ്തകതിനൊപ്പം ടാഗ് ഉപയോഗിച്ചാണ് ആ വശ്യമുള്ള പുസ്തകം റോബോട്ടിക് ആം ബെൽറ്റിലേക്ക് വയ്ക്കുന്നത് .പിന്നീട് ബെൽറ്റ് പുസ്തകത്തെ ആവശ്യമുള്ള സ്ഥലത്തേക്ക് എത്തിക്കുന്നു.എംപിലാബ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഉപകരണം പ്രവർത്തിക്കുന്നത് .പുസ്തകങ്ങൾ സ്ഥലo മാറി ഇരിക്കുന്നത് കണ്ടു പിടിക്കാനും യന്ത്രത്തെ ഉപയോഗിക്കാം .ഈ ഉപകരണത്തെ കംമ്പ്യൂട്ടർ സോഫ്റ്റ് വെയർ ആയി ബന്ധിപ്പിച്ച് സ്കൂൾ ,കോളേജ് ,വായനശാലകളിൽ ഉപയോഗിക്കാമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മെക്കാനിക്കൽ വിഷയത്തിന് പുറമെ റോബോട്ടിക്സ് മേഖലയിലെ പഠനത്തിന് ശേഷമാണ് ഈ സാങ്കേതിക വിദ്യ വിദ്യാർത്ഥികൾ വികസിപ്പിച്ചത്

Advertisement