പട്ടികജാതി വിഭാഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്‌തു

41
Advertisement

ഇരിങ്ങാലക്കുട : 2021-22 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന ഓഫീസ് മുഖാന്തരം നടപ്പിലാക്കുന്ന പട്ടികജാതി വിഭാഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്ന പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വൈസ് ചെയർ മാൻ പി ടി ജോർജ് നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസണൽ അംബിക പള്ളിപ്പുറത്ത് അധ്യക്ഷതവഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, നഗരസഭാ കൗൺസിലർ സതി സുബ്രഹ്മണ്യൻ എന്നിവർ ആശംസകളർപ്പിച്ചു. പട്ടികജാതി വികസന ഓഫീസർ ചൈത്ര പി യു നന്ദി രേഖപ്പെടുത്തി.

Advertisement