കാന്‍സറിന്റെ കഥ പറഞ്ഞ ‘കാവലാള്‍’ കാണാന്‍ ഡോക്ടര്‍ വി.പി ഗംഗാധരന്‍ എത്തി

196

തൃശ്ശൂര്‍:രംഗചേതനയുടെ നാടകമായ ‘കാവലാള്‍’ കാണാന്‍ പ്രശസ്ത കാന്‍സര്‍ ചികിത്സകന്‍ ഡോ .വി .പി ഗംഗാധരന്‍ തൃശൂരിലെ റീജണല്‍ തീയറ്ററില്‍ ഇന്നലെ എത്തി .ഡോക്ടറുടെ സ്വന്തം കഥയാണ് കാവലാള്‍ എന്ന പ്രത്യേകത കൂടിയുണ്ട് .സ്വന്തം ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അരങ്ങില്‍ നടക്കുമ്പോള്‍ ചിലപ്പോഴൊക്കെ താന്‍ കരയുകയായിരുന്നെന്നു നാടകത്തിനു ശേഷം അദ്ദേഹം പറഞ്ഞു .തന്റെ കൈകളിലൂടെ കടന്നു പോയവരില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നവരെയും ,തിരികെ കൊണ്ട് വരാന്‍ കഴിയാത്തവരെക്കുറിച്ചും അദ്ദേഹം വാചാലനായി .അവരെല്ലാവരും മനസ്സില്‍ ഒരു പാദമുദ്ര പതിച്ചാണ് കടന്ന് പോയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .തന്റെ ജീവിതത്തില്‍ മാറ്റം കൊണ്ടുവന്ന എല്ലാ രോഗികള്‍ക്കു വേണ്ടിയും ഈ നാടകം സമര്‍പ്പിക്കുന്നു എന്ന് ഡോ വി.പി ഗംഗാധരന്‍ പറഞ്ഞു.കാന്‍സര്‍ രോഗത്തെ അതിജീവിച്ചവരും,ചികിത്സയില്‍ കഴിയുന്നവരും അടക്കം നിരവധി പേരാണ് നാടകം കാണാന്‍ എത്തിയത് .നാടകം കാണാന്‍ വന്നവരുടെ സംഭാവന കൊണ്ട് രണ്ട് കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കി .നടന്‍ സുനില്‍ സുഖേദ ഡോ .വി പി ഗംഗാധരനെ പൊന്നാട അണിയിച്ച് ആദരിച്ചു .

 

Advertisement