ഇരിങ്ങാലക്കുട വ്യദ്ധമന്ദിരത്തിൽ വീണ്ടും കോവിഡ് മരണം

119
Advertisement

ഇരിങ്ങാലക്കുട : വ്യദ്ധമന്ദിരത്തിൽ വീണ്ടും കോവിഡ് മരണം. ഇതോടെ കോവിഡ് ബാധിച്ച് നാലാമത്തെ മരണമാണ് ഹൗസ് ഓഫ് പ്രൊവിഡൻസ് വ്യദ്ധമന്ദിരത്തിൽ സംഭവിച്ചത്. പെരുമ്പാവൂർ കൂവപ്പടി സ്വദേശി മൂത്തേടൻ വീട്ടിൽ ജോണി (57) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടത്. ശ്വാസംമുട്ട്, ഷുഗർ തുടങ്ങിയ അസുഖങ്ങൾ ഉള്ള വ്യക്തിയായിരുന്നു. 2020 സെപ്തംബറിൽ ആണ് വ്യദ്ധസദനത്തിൽ എത്തി ചേർന്നത്. അവിവാഹിതനാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്ക്കാരം നടത്തി. വ്യദ്ധസദനത്തിലെ കോവിഡ് സ്ഥിരികരിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്നവരെ തിരികെ കൊണ്ട് വന്നു . ഇന്ന് രണ്ടാംഘട്ട പരിശോധന നടക്കുകയാണ്.

Advertisement