ഡോൺബോസ്കോ യൂറോപ്പ്യൻ പ്രൈമറി സ്കൂളിന്ൻ്റെ പാചകപ്പുരയുടെ ശിലാസ്ഥാപനം എം. എൽ. എ പ്രൊഫ. കെ യു. അരുണൻ നിർവഹിച്ചു

88

പടിയൂർ:ആംഗ്ലോ ഇന്ത്യൻ പ്രതിനിധി ജോൺ ഫെർണാണ്ടസ് എം. എൽ. എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും പടിയൂർ ഗ്രാമ പഞ്ചായത്തിലെ ഡോൺബോസ്കോ യൂറോപ്പ്യൻ പ്രൈമറി സ്കൂളിന് അനുവദിച്ച പാചകപ്പുരയുടെ ശിലാസ്ഥാപനം ഇരിങ്ങാലക്കുട എം. എൽ. എ പ്രൊഫ. കെ യു. അരുണൻ നിർവഹിച്ചു. 45 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ഊണ് മുറി, സ്റ്റോർ റൂം എന്നിവയോട് കൂടി പണിയുന്ന ഈ പാചകപുരക്ക് 10 ലക്ഷം രൂപയാണ് പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുള്ളത്. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എസ്. സുധൻ അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. രാധാകൃഷ്ണൻ മുഖ്യാഥിതി ആയിരുന്നു. വാർഡ് മെമ്പർമാരായ ടി. ഡി. ദശോബ്, സംഗീത സുരേഷ്, പടിയൂർ ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ സ്റ്റാൻലി റോഡ്രിഗ്സ്, പി. ടി. എ. പ്രസിഡന്റ്‌ എം. യു. ഫിറോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മരിയറാൻസം സ്വാഗതവും സ്കൂൾ മാനേജർ ജി. പീറ്റർ നന്ദിയും പറഞ്ഞു.

Advertisement