ഇരിങ്ങാലക്കുട സബ്ജയിലിനു കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി തവനിഷ്

37
Advertisement

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ജയിലിനു മാസ്ക് ,സാനിറ്റസിർ, ഫേസ് ഷീൽഡ് എന്നിവ നൽകി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ ജയിൽ സൂപ്രണ്ട് അൻവർ ബി. എം നു കോവിഡ് പ്രതിരോധ ഉപകരണങ്ങൾ കൈമാറി. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ. വൈ. ഷാജു, പി. ആർ. ഒ. ഫാ. സിബി ഫ്രാൻസിസ്, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, അസ്സിസ്റ്റന്റ് പ്രിസൺ ഓഫീസർ ജിജേഷ് മോഹൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement