Friday, June 19, 2026
29.8 C
Irinjālakuda

കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : കോവിഡ് കാലത്ത് വരുമാനം നിലച്ച ജില്ലയിലെ ദരിദ്ര
കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം
‘കാരുണ്യ’ കോവിഡ് റിലീഫ് കിറ്റിന്റെ വിതരണോത്ഘാടനം പുതുക്കാട് പോലീസ്
എസ്.എച്ച്.ഒ ടി.എന്‍ ഉണ്ണികൃഷ്ണന്‍, തൃശ്ശൂര്‍ ജില്ലാ ഡപ്യൂട്ടി കളക്ടര്‍
എ.പി കിരണ്‍, മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം
ദേശീയ ജനറല്‍ സെക്രട്ടറി വി.ആര്‍ സജിത്ത് എന്നിവര്‍ ചേര്‍ന്ന്
നിര്‍വ്വഹിച്ചു. ഒരു മാസക്കാലത്തേയ്ക്കുള്ള പലവ്യഞ്ജനങ്ങള്‍,
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രോട്ടീന്‍ പൗഡര്‍,
സാനിറ്റൈസര്‍ എന്നിവയടങ്ങുന്ന ഒരു കിറ്റാണ് കുടുംബങ്ങള്‍ക്ക് വിതരണം
ചെയ്തത്. പുതുക്കാട് ആരംഭിച്ച ഈ പദ്ധതി തൃശ്ശൂര്‍ ജില്ലയില്‍
പലയിടങ്ങളിലും മറ്റ് ജില്ലകളിലും ജനമൈത്രി പോലീസുമായി സഹകരിച്ച്
നടപ്പിലാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കോവിഡ് ആരംഭകാലത്ത്
ഉണ്ടായിരുന്ന ദുരിത നിവാരണ പദ്ധതികള്‍ പലതും നിലയ്ക്കുകയോ പാതി വഴിയില്‍
മുടക്കം വരുകയോ ചെയ്ത പശ്ചാത്തലത്തിലാണ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ്
ഫോറത്തിന്റെ ഈ സംരംഭമെന്നത് പ്രസക്തമാണ് എന്ന് ഡെപ്യൂട്ടി കളക്ടര്‍
എ.പി കിരണ്‍ അഭിപ്രായപ്പെട്ടു.ദി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് തൃശ്ശൂര്‍
(ടി.ഐ.എസ്.ടി) അടക്കം ചില സന്നദ്ധ സംഘടനകളും പ്രാദേശികമായി ഈ
സംരംഭത്തില്‍ കൂട്ടായി സഹകരിക്കുന്നുണ്ട്. റിലീഫ് കിറ്റ് വിതരണത്തിന്
നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ദേശീയ ജനറല്‍ സെക്രട്ടറി വി.ആര്‍
സജിത്ത്,ജില്ലാ കമ്മിറ്റി അംഗം സലീഷ് സി.എസ്, പുതുക്കാട് പോലീസ് സബ്
ഇന്‍സ്‌പെക്ടര്‍ ജോഫി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.സമാന
ആശയഗതിക്കാരായ സംഘടനകളും വ്യക്തികളുമായി ചേര്‍ന്ന് ജനമൈത്രി പോലീസ്
മുഖാന്തിരം ഈ പദ്ധതി തുടരുമെന്ന് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം
ചെയര്‍മാന്‍ അഡ്വ. ശ്രീജിത്ത് മേനോന്‍ , വൈസ് ചെയര്‍മാന്‍ വിനോദ് കെ.
എന്നിവര്‍ അറിയിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img